അതിഥി അദ്ധ്യാപക ഒഴിവ്
Saturday 24 May 2025 12:46 AM IST
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തും. ഹിന്ദി വിഭാഗത്തിൽ മേയ് 26നും, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ 27നും, കൊമേഴ്സ്, ഇംഗ്ലീഷ്, സംസ്‌കൃതം, ഹിസ്റ്ററി എന്നിവയിൽ 28നും, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ജൂൺ മൂന്നിനുമാണ് ഇന്റർവ്യു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ റജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി അതാത് ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.