രൂപീകരണ യോഗം
Saturday 24 May 2025 12:48 AM IST
വൈക്കം: കേരള സീനിയർ സിറ്റിസൺസ് ഫോറം വൈക്കം യൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഗോപിനാഥ പിളള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായി കെ. രാജേന്ദ്രൻ (പ്രസിഡന്റ്), ജോസി. ടി. ജോർജ്, ഗീത ബാബു (വൈസ് പ്രസിഡന്റുമാർ), കെ. അനിരുദ്ധൻ (ജനറൽ സെക്രട്ടറി), ബേബി ജോൺ, കെ.എൻ. രമേശൻ (ജോയിന്റ് സെക്രട്ടറിമാർ), കെ. ജയപ്രകാശ് (ട്രഷറർ), എസ്. അരവിന്ദാക്ഷൻ (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് വെച്ചൂർ രമണൻ പ്രഭാഷണം നടത്തി. എൻ.കെ. ലാലപ്പൻ, ശശിധരൻ എന്നിവർ പ്രസംഗിച്ചു.