മോണ്ടിസോറി കോഴ്സിന് അപേക്ഷിക്കാം

Saturday 24 May 2025 12:50 AM IST

തൃശൂർ: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ, പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ എന്നീ നാല് കോഴ്‌സുകളുണ്ട്. വാർത്താസമ്മേളനത്തിൽ സ്മിത കൃഷ്ണകുമാർ, എം. ഷെറിൻ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് ഫോൺ: 8138000379, 7510996776.