എന്റെ കേരളം: സെമിനാർ

Saturday 24 May 2025 12:52 AM IST

തൃശൂർ: എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിന് ശേഷം സുധീഷ് അമ്മ വീട് അവതരിപ്പിച്ച ഏകാംഗ നാടകവും ഉണ്ടായി. വിമുക്തി കോ-ഓർഡിനേറ്റർ ഷെഫീഖ് യൂസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ പി.കെ.സതീഷ്, സൈക്യാട്രിസ്റ്റ് ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. കെ.പീറ്റർ ജോസഫ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.സജിത തുടങ്ങിയവർ സെമിനാർ അവതരണം നടത്തി. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.സുഭാഷ് സ്വാഗതവും തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ.സുധീർ നന്ദിയും പറഞ്ഞു.