എഡ്യൂക്കേഷണൽ കോൺക്ലേവ്

Saturday 24 May 2025 12:53 AM IST

തൃശൂർ: പൈതൃകമായ അറിവിന്റെ ഖനി സംരക്ഷിക്കുന്നതോടൊപ്പം പുതിയ അറിവുകൾ സ്വാംശീകരിച്ച് കാലോചിതമായ പരിഷ്‌കരണം നടത്തണമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന വാർഷിക കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച എഡ്യൂക്കേഷണൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ചാ, നാഷണൽ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ ബോർഡ് ആയുർവേദ ചെയർമാൻ ഡോ. ബി.എസ്.പ്രസാദ്, ആരോഗ്യശാസ്ത്ര സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ഗോപകുമാർ എന്നിവർ പരിപാടിയുടെ ഭാഗമായി. മേയർ ശ്രീ.എം.കെ.വർഗീസ് ആയുർവേദ പൂരം ആരോഗ്യ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർമാരായ റെജി ജോയ്, പൂർണിമ സുരേഷ് എന്നിവർ പങ്കെടുക്കുത്തു.

മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന വാർഷിക കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച എഡ്യൂക്കേഷണൽ കോൺക്ലേവ് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു