ബസ് തൊഴിലാളി ധർണ
Saturday 24 May 2025 12:54 AM IST
ആമ്പല്ലൂർ: അടിപാത തുറന്നുനൽകി ബസുകൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്ന മേഖലയിലെ ബി.എം.എസ്, സി.ഐ.ടി.യു ബസ് തൊഴിലാളികൾ സംയുക്തമായി പ്രകടനവും ധർണയും നടത്തി. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ തൃശൂരിലേക്ക് പോകാൻ പുതുക്കാടെത്തി തിരിയണമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് രണ്ട് ദിവസമായി തൊഴിലാളികൾ ബസ് പണിമുടക്ക് നടത്തുകയാണ്. ബി.എം.എസ് ജില്ലാ സെക്രട്ടറി ഹാരിഷ് ഉദ്ഘാടനം ചെയ്തു. ബസ് ഓണേഴ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റി ട്രഷറർ അബ്ദു അദ്ധ്യക്ഷത വഹിച്ചു. വിജിൽ, പ്രകാശൻ വെളിയത്ത്, സി.ആർ.സജീവ് എന്നിവർ സംസാരിച്ചു.