മഹിളാ അസോസിയേഷൻ ജാഥ സമാപിച്ചു

Saturday 24 May 2025 1:18 AM IST
ജനാധിപത്യ മഹിളാ അസോസിയേഷൻ വാഴൂർ ഏരിയകമ്മിറ്റിയുടെ കാൽനട ജാഥയുടെ സമാപന സമ്മേളനം അഡ്വ.ജയശ്രീധർ ഉദ്ഘാടനം ചെയ്യുന്നു

പൊൻകുന്നം: ജനാധിപത്യ മഹിളാ അസോസിയേഷൻ വാഴൂർ ഏരിയകമ്മിറ്റിയുടെ കാൽനട ജാഥ സമാപിച്ചു. സമാപനസമ്മേളനം ഏരിയ പ്രസിഡന്റും ജാഥാമാനേജരുമായ അഡ്വ.ജയശ്രീധർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്‌ടൻ സിന്ധു രാജീവ്, വൈസ്‌ ക്യാപ്‌ടൻ ശ്രീജിഷ കിരൺ, അസി.മാനേജർ ഷാക്കി സജീവ് തുടങ്ങിയവർ നേതൃത്വം നൽകി. മിനി സേതുനാഥ്, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ, ജലജ മോഹൻ, സന്ധ്യാ റെജി, അമ്മിണിയമ്മ പുഴയനാൽ, ഉഷാ പ്രകാശ്, ജിഷാ രാജേഷ്, ആനന്ദവല്ലി തുടങ്ങിയവർ സംസാരിച്ചു.