കഥകളി ചിത്രങ്ങളുടെ പ്രദർശനം

Saturday 24 May 2025 1:21 AM IST
കഥകളി ചിത്രങ്ങളുടെ പ്രദർശനം കവി പി.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം:കേരള ലളിതകലാ അക്കാമിയുടെ കോട്ടയം ഡി.സി കിഴക്കേമുറി ഇടം ആർട്ട് ഗ്യാലറിയിൽ കോട്ടയം കളിയരങ്ങിന്റെ അമ്പത്തിയൊന്നാം വാർഷികത്തോട് അനുബന്ധിച്ച് കഥകളിയുടെ ചരിത്രം രേഖപ്പെടുത്തുന്ന നൂറിലധികം വർഷങ്ങൾ പഴക്കമുള്ള കഥകളി ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. കവി പി.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കഥകളിയുടെ സ്വാധീനത്താൽ രചിക്കപ്പെട്ട മലയാളകവിതകളുടെ അവതരണം നടന്നു. കളിയരങ്ങ് സ്ഥാപക സെക്രട്ടറി പള്ളം ചന്ദ്രൻ പങ്കെടുത്തു. ഇന്ന് വൈകുന്നേരം 5ന് ഡി.സി ബുക്‌സ് അങ്കണത്തിലെ കലാമണ്ഡപത്തിൽ നങ്ങ്യാർകൂത്ത്. സമാപനദിവസമായ 25ന് ഉച്ചക്കഴിഞ്ഞ് 2.30ന് വാർഷിക പൊതുയോഗം, 3.30ന് തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ കഥകളി. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം.