റേഷൻ വിതരണം സ്തംഭിക്കുന്നു
Saturday 24 May 2025 1:33 AM IST
വൈക്കം: റേഷൻ വാതിൽപടി വിതരണം നടത്തുന്ന കരാറുകാർക്ക് കഴിഞ്ഞ 4 മാസമായി പണം നൽകുന്നില്ലെന്ന് ആക്ഷേപം. ഇതോടെ രണ്ടാഴ്ചയായി സപ്ലൈകോ ഡിപ്പോയിൽ നിന്ന് റേഷൻ വാതിൽപ്പടി വിതരണം നിർത്തി. ഇതോടെ വൈക്കം താലൂക്കിലെ റേഷൻ വിതരണം താറുമാറായി. പല കടകളിലും റേഷൻ വിതരണത്തിന് ആവശ്യമായ സ്റ്റോക്കില്ല. റേഷൻ വാതിൽപ്പടി വിതരണം പുനരാരംഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജുകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനേഷ് കുമാർ, കെ.ഡി. വിജയൻ, അജീഷ് .പി നായർ, എൻ.ജെ. ഷാജി, ടി.എസ് ബൈജു, ജിൻഷോ ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.