ഭാരതീയ ജ്യോതിഷ പ്രചാര സഭ  19ാമത് വാർഷികം 

Saturday 24 May 2025 1:34 AM IST

കോട്ടയം: ഭാരതീയ ജ്യോതിഷ പ്രചാര സഭ 19ാമത് വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ ഉച്ച കഴിഞ്ഞ് 2ന് തിരുനക്കര സഹകരണ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം ക്ഷത്രിയ ക്ഷേമ സഭ പ്രസിഡന്റ് ആത്മജ വർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ് ഇടമന നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. പി.കെ ബാബു പ്രവർത്തനം വിലയിരുത്തൽ നടത്തും. റിട്ട.ജില്ലാ പൊലീസ് സൂപ്രണ്ട് കെ.കെ വാസുദേവ മേനോൻ, പി.കെ ആനന്ദക്കുട്ടൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പ്രാവിണ്യം നേടിയ വ്യക്തിത്വങ്ങളെ യോഗത്തിൽ ആദരിക്കും. വി.ജി രാമചന്ദ്രൻ നായർ സ്വാഗതവും വിജോജ് ഡി.വിജയൻ നന്ദിയും പറയും.