ജൈവജാലകം പ്രകാശനം

Sunday 25 May 2025 12:50 AM IST

പൊൻകുന്നം : ലോക ജൈവവൈവിദ്ധ്യ ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തിറക്കിയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ 'ജൈവജാലകം' പ്രകാശനവും സ്ഥലനാമവൃക്ഷ നടീൽ പരിപാടിയുടെ ഭാഗമായ തൈ വിതരണവും നടത്തി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, കറുകച്ചാൽ പഞ്ചായത്ത് പ്രസിഡൻ് ശ്രീജിഷ കിരൺ, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി, ശ്രീജിത്ത് വെള്ളാവൂർ, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, തോംസൺ, എം.സുരേഷ്, കെ.ബിനു, എ.കെ.ഫാസിൽ, പി.സി.ബാബു, പി.എൻ. സുജിത്ത്, പി.വി.രാജു, പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.