236.53 കോടിയുടെ കുടിവെള്ള പദ്ധതി
Sunday 25 May 2025 12:56 AM IST
പൊൻകുന്നം : ജലജീവൻ പദ്ധതിയുടെ കീഴിൽ കറുകച്ചാൽ നെടുങ്കുന്നം പഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും ശുദ്ധജലവിതരണത്തിനായുള്ള പദ്ധതിയുടെ ഭാഗമായ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. കറുകച്ചാൽ, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകൾക്കുവേണ്ടിയുള്ള സമഗ്രകുടിവെള്ള പദ്ധതിയാണിത്. രണ്ട് ഘട്ടമായി 236.53 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നെടുങ്കുന്നം കവലയിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേം സാഗർ അദ്ധ്യക്ഷയായി. ജലവിഭവവകുപ്പ് മന്ത്രിയുടെ ഉദ്ഘാടന സന്ദേശം എ.എം.മാത്യൂ ആനിത്തോട്ടം അവതരിപ്പിച്ചു.