കുടുംബശ്രീ കലോത്സവം
Sunday 25 May 2025 12:02 AM IST
കോട്ടയം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 'അരങ്ങ് 2025' സംസ്ഥാന കലോത്സവം 26,27,28 തീയതികളിൽ അതിരമ്പുഴയിൽ നടക്കും. 14 വേദികളിലായാണ് മത്സരങ്ങൾ. 18 - 40 വയസ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും 40 ന് മുകളിൽ പ്രായമുളളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മത്സര സമയം. 26 ന് രാവിലെ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുമെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, ഡോ. അഞ്ചൽ കൃഷ്ണകുമാർ, അനൂപ് ചന്ദ്രൻ എന്നിവർ അറിയിച്ചു.