ലഹരി വിരുദ്ധ ചിത്രരചന
Sunday 25 May 2025 1:41 AM IST
കോട്ടയം : നൊസ്റ്റാൾജിയ ക്രീയേഷൻസ് ചിൽഡ്രൻസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ചിത്ര രചന മത്സരം ഇന്ന് രാവിലെ 11 ന് തിരുനക്കര മൈതാനത്ത് നടക്കും. യു.പി വിഭാഗം റവന്യു ജില്ലാ കലോത്സവ ചിത്രകലാ ജേതാവ് സിബിസൺ ഗോഡ്സെന്റ് പീറ്റർ ഉദ്ഘാടനം ചെയ്യും. ബാലതാരം അമയാ പാറൂസും പങ്കെടുക്കും. ഗൂപ്പ് ഡയറക്ടറും ചിത്രകാരനുമായ സിബി പീറ്റർ, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജാ അനിൽ, കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, ജെ.രാജേഷ്, സന്തോഷ് സുറുമി, ബി.രാജേഷ്, ബിൻസി ജോസ്, ജിക്കി ബാബു, ബിയാ ബോസ്, മിനി ജോജോ എന്നിവർ പങ്കെടുക്കും.