കാർഷിക ശാസ്ത്ര പ്രദർശനമേള

Sunday 25 May 2025 6:23 AM IST

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കാർഷിക ശാസ്ത്ര പ്രദർശനമേള നാളെ തുടങ്ങും.രാവിലെ 10ന് എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.പ്രദർശന തോട്ടങ്ങൾ,സോയിൽ,ക്രോപ്,മില്ലറ്റ് മ്യൂസിയങ്ങൾ,കാർഷിക യന്ത്രങ്ങൾ തുടങ്ങി വിവിധ പ്രദർശനങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. രാവിലെ 10മുതൽ വൈകിട്ട് 5വരെയാണ് പ്രദർശനം.10 മുതൽ12വരെ കാർഷിക സെമിനാറുകൾ നടക്കും.മേള 28ന് സമാപിക്കും.