വക്കം ഖാദർ ജന്മദിനം
Sunday 25 May 2025 6:24 AM IST
വക്കം: 108-ാമത് വക്കം ഖാദറിന്റെ ജന്മദിനാഘോഷം ഇന്ന് രാവിലെ 9ന് നിലയ്ക്കാമുക്ക് വക്കം ഖാദർ സ്മാരകഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ ഷൈലജ ബീഗം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ലൈബ്രറി പ്രസിഡന്റ് എ.നസീമാബീവി,വക്കം ഖാദർ അസോസിയേഷൻ സെക്രട്ടറി ഷാജു.ടി തുടങ്ങിയവർ പങ്കെടുക്കും.