ഷട്ടിൽ ബാഡ്‌മിന്റൺ മത്സരം

Sunday 25 May 2025 1:38 AM IST

തിരുവനന്തപുരം: ലഹരിക്കെതിരായി ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പൂതംകോട് ബാഡ്‌മിന്റൺ കോർട്ടിൽ ബാഡ്‌മിന്റൺ മത്സരം സംഘടിപ്പിച്ചു.അതിയന്നൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ അജിതകുമാരി,പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്,കോഓർഡിനേറ്റർ ആദർശ്,അസിസ്റ്റന്റ് സെക്രട്ടറി ശിവൻ,വിഷ്ണു എന്നിവർ പങ്കെടുത്തു.