തഗ് ലൈഫിൽ കാമിയോ ആയി സന്യ
മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിൽ ബോളിവുഡ് താരം സന്യ മൽഹോത്ര ഗാനരംഗത്ത് കാമിയോ ആയി പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തിൽ ജിങ്കുച്ചാ എന്ന ഗാനരംഗത്തിലെ സന്യ മൽഹോത്രയുടെ നൃത്തച്ചുവടുകൾ റീലുകളിൽ തരംഗം സൃഷ്ടിക്കുന്നു.സന്യ കാമിയോയായി പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് മണിരത്നം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
സന്യ മൽഹോത്രയുടേത് ഒരു ചെറിയ കാമിയോ മാത്രം. ആ ഗാനത്തിൽ മാത്രം. അതൊരു ഫ്രണ്ട്‌ലി അപ്പിയറൻസ് മാത്രമാണ്. അവർ മികച്ച രീതിയിൽ നൃത്തം ചെയ്യും. ഇൗ സിനിമയുടെ കഥ ഡൽഹിയിലാണ് നടക്കുന്നത്. അതുകൊണ്ടാണ് സന്യ മൽഹോത്രയെ പരിഗണിച്ചത്. മണിരത്നത്തിന്റെ വാക്കുകൾ. മണിരത്നം ചിത്രത്തിന്റെ ഭാഗമായി സന്യ മൽഹോത്ര എത്തുന്നത് ആദ്യമാണ്.
ഗുസ്തിയെ കീഴടക്കിയ പെൺകൊടികളുടെ കഥ പറഞ്ഞ ദംഗൽ ഇന്നും പ്രേക്ഷക മനസുകളിലെ പ്രിയ ചിത്രമാണ്. സോകോൾഡ് പെൺ സങ്കല്പങ്ങളെ കാറ്റിൽ പറത്തി ദംഗലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളിലൊരാളായാണ് സന്യ മൽഹോത്ര അരങ്ങേറ്റം കുറിക്കുന്നത് . മുടി പറ്റെ വെട്ടി മേക്കപ്പോ അണിഞ്ഞൊരുങ്ങലോ ഇല്ലാതെ ബബിത ഫോഗാട്ട് ആയി നിറഞ്ഞാടിയ സന്യആദ്യ ചിത്രത്തിലൂടെ ബി ടൗണിനെ ഞെട്ടിച്ചു.
ഷാരൂഖ് ഖാൻ ചിത്രം ജവാൻ, വരുൺ ധവാന്റെ ബേബി ജോൺ , മികച്ച യാത്ര തന്നെയാണ് സന്യയുടേത്.
മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിൽ സജീവമാകാൻ ഒരുങ്ങുകയാണ് സന്യ .