ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ജൂൺ ആറിന്
Sunday 25 May 2025 4:08 AM IST
ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ആഭ്യന്തര കുറ്റവാളി ജൂൺ 6ന് തിയേറ്ററിൽ. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണം. തുളസി, ശ്രേയ രുക്‌മിണി എന്നിവരാണ് നായികമാർ. ജഗദീഷ്, ഹരിശീ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ , പ്രേംനാഥ്, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് മറ്റ് തരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ സെബിൻ സോമൻ, ഗാനങ്ങൾ മനു മഞ്ജിത് ,സംഗീതം ബിജിബാൽ, മുത്തു, ക്രിസ്റ്റി ജോബി, പശ്ചാത്തലം സംഗീതം, രാഹുൽ രാജ്. മേക്കപ്പ് സുധി സുരേന്ദ്രൻ. നൈസ സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസ സലാം ആണ് നിർമ്മാണം. വിദേശത്ത് ഫാർസ് ഫിലിംസ് ആണ് വിതരണം.