പവ്വത്തൂർ റസിഡന്റ്സ്

Sunday 25 May 2025 1:14 AM IST

പാലോട്:പവ്വത്തൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെയും പവ്വത്തൂർ ഗ്രാമീണ ഗ്രന്ഥശാല ആന്റ് വായനശാലയുടെയും വാർഷിക പൊതുയോഗം ചൊവ്വാഴ്ച വൈകിട്ട് 5ന് പവ്വത്തൂർ റസിഡന്റ്സ് മിനി ഹാളിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് വാരിജാക്ഷന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി വിജയികളെ ശൈലജാ രാജീവനും,പ്ലസ് ടു വിജയികളെ ടി.എൽ.ബൈജുവും പ്രതിഭകളെ ഡോ.അജീഷ് കുമാർ വൃന്ദാവനവും പഠനോപകരണ വിതരണം വിനിത ഷിബുവും നിർവഹിക്കും. വി.എസ്.ഹണികുമാർ സ്വാഗതവും ബി.എസ്.ശ്രീജിത്ത് നന്ദിയും പറയും.