വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവിനൊപ്പം സെൽഫിയുമായി ലക്ഷ്മിപ്രിയ

Sunday 25 May 2025 4:13 AM IST

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവ് ജയേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രമാണ് ലക്ഷ്മീപ്രിയ പങ്കുവച്ചത്. ജയേഷാണ് സെൽഫി ചിത്രം പകർത്തിയത്. ഈ മാസം ആദ്യമാണ് താൻ വിവാമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

ചേരാത്ത ജീവിതത്തിൽ നിന്ന് താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫേസ്ബുക്കിൽ നിന്ന് കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. ഇതേതുടർന്ന് ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ പടർന്നു. അതിനിടെ ജയേഷ് പങ്കുവച്ച കുറിപ്പും ചർച്ചയായി. അപവാദങ്ങൾ സൃഷ്ടിക്കും. വിഡ്ഡികൾ അത് പ്രചരിപ്പിക്കും. മണ്ടൻമാർ വിശ്വസിക്കും എന്നായിരുന്നു ജയേഷിന്റെ പോസ്റ്റ്. എന്നാൽ പിന്നീട് ഈ വിഷയത്തിൽ ഇരുവരുടെയും പോസ്റ്റുകളോ വിശദീകരണങ്ങളോ ഒന്നും തന്നെ വന്നില്ല. ഇതിനിടെയാണ് ഇവർ ഒന്നിച്ചുള്ള കുടുംബ ചിത്രം പുറത്തുവന്നിരിക്കുന്നത്.