കർഷക രജിസ്ട്രേഷൻ
Sunday 25 May 2025 1:19 AM IST
കടയ്ക്കാവൂർ: കർഷകർക്ക് യൂണിക് ഐ.ഡി കാർഡ് നൽകുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് കൃഷിഭവനിൽ കർഷക രജിസ്ട്രേഷൻ ആരംഭിച്ചു.അക്ഷയ,ഓൺലെെൻ സെന്ററുകളിൽ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കില്ല. രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി വസ്തുവിന്റെ കരമൊടുക്കിയ രസീത്,ആധാർ കാർഡ്,ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ എന്നിവയുമായി കൃഷിഭവനിലെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഫോൺ: 9895141014.