എ.ഡി.എസ് വാർഷികാഘോഷം
Saturday 24 May 2025 9:30 PM IST
പാണത്തൂർ :പനത്തടി പഞ്ചായത്ത് എ.ഡി.എസ് നാലാം വാർഡ് വാർഷികം ചാമുണ്ടിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.എ.ഡി.എസ് പ്രസിഡന്റ് പൊന്നമ്മ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ് ഉന്നതവിജയികളെ അനുമോദിച്ചു. തുടർന്ന് സി.ഡി.എസ് ചെയർപേഴ്സൺ ചന്ദ്രമ്മ മുതിർന്ന തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ അരവിന്ദൻ സംസാരിച്ചു. സുഭാഷ് വനശ്രീയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ഗോകുൽ ചികിത്സാസഹായ നിധിയിലേക്ക് നാലാം വാർഡ് ഓട്ടമല എ.ഡി.എസ് സ്വരൂപിച്ച ചികിത്സ സഹായ ഫണ്ട് കൺവീനർ പി.തമ്പാന് കൈമാറി. ശ്രീജ വിജയൻ നന്ദിയും പറഞ്ഞു.