മേഘ കൺസ്ട്രക്ഷൻസ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
Saturday 24 May 2025 9:32 PM IST
കാസർകോട് :ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ മൈലാട്ടി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്
നടത്തി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെയും സംരക്ഷണഭിത്തികളും മണ്ണിട്ട് ഉയർത്തിയ റോഡുകളിലെയും ആശങ്ക സൃഷ്ടിക്കുന്ന നിർമ്മാണരീതി തിരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മൈലാട്ടി കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം പോലീസ് വലയം ഭേദിച്ച് മേഘയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പൊതുയോഗം നടത്തി അവസാനിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ സുനിൽ പെരുമ്പള അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി കെ.മഹേഷ് സ്വാഗതം പറഞ്ഞു. സി മണികണ്ഠൻ, വി.സൂരജ്, രാജു വെളുത്തോളി, ജാഷിർ പാലക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.