സ്ക്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി
Saturday 24 May 2025 9:43 PM IST
കാഞ്ഞങ്ങാട് :അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹന പരിശോധന ആരംഭിച്ചു ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽ ആർ.ടി.ഒ ജി.എസ്.സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.വിജയൻ, കെ.വി.ജയൻ, എ.എം.വി ഐമാരായ വി.ജെ.സാജു , കെ.വി.പ്രവീൺ കുമാർ , ടി.ഗിജേഷ് , ഡ്രൈവർ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പരിശോധിക്കാനായി ഹാജരായ പരിശോധനയിൽ 70 വാഹനങ്ങളെ ടയർ തേയ്മാനം സംഭവിച്ചതായി കണ്ടതിനെ തുടർന്ന് തിരിച്ചയച്ചു. സ്റ്റിയറിംഗ് തകരാർ, അശാസ്ത്രീയ സീറ്റ് ക്രമീകരണം, സ്പീഡ് ഗവർണർ തകരാർ, ലൈറ്റ്, വൈപ്പർ തകരാർ എന്നിവയുടെ അടിസ്ഥാനത്തിൽ 16 വാഹനങ്ങളെയും തിരിച്ചയച്ചു. തകരാറുകൾ പരിഹരിച്ച് അടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിശോധനയിൽ ഈ വാഹനങ്ങൾ ഹാജരാക്കണമെന്ന് എം.വി.ഐ അറിയിച്ചു.