മത്സ്യതൊഴിലാളി കോൺഗ്രസ് സമരം 4ന്
Saturday 24 May 2025 9:48 PM IST
കാഞ്ഞങ്ങാട് : അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കാസർകോട് ജില്ലാ കമ്മിറ്റിയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാലിന് കാഞ്ഞങ്ങാട് ഫിഷറീസ് ഡയറക്ടർ ഓഫീസിന് മുന്നിൽ ധർണ നടത്തും. മത്സ്യത്തൊഴിലാളികൾ ക്ഷേമനിധി ബോർഡിൽ വർഷാവർഷം അടക്കുന്ന അംശദായവും പെൻഷൻ പറ്റുന്നവർക്ക് തിരിച്ചു നൽകുക,മത്സ്യത്തൊഴിലാളികളുടെ പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മത്സ്യത്തൊഴിലാളി ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറിമാരായ ജി.നാരായണൻ മനോഹരൻ, കെ.ബാലകൃഷ്ണൻ,കെ.ശംഭു ബേക്കൽ, ജില്ലാ ഭാരവാഹികളായ മൂത്തൽ കണ്ണൻ, രാജേഷ് കീഴൂർ, രാജു മുട്ടത്ത്, മുരളി മുട്ടത്ത്, ബി.സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രദീപൻ തുരുത്തി സ്വാഗതവും എച്ച്.ബാലൻ നന്ദി പറഞ്ഞു