കപ്പൽ ചരിഞ്ഞ സംഭവം: തീരദേശവാസികൾ ജാഗ്രത പാലിക്കണം

Sunday 25 May 2025 12:36 AM IST

ആലപ്പുഴ: കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാൽ സ്പർശിക്കരുത്. വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു.