അമ്പലപ്പുഴയിലും കടൽക്ഷോഭം

Sunday 25 May 2025 2:36 AM IST

അമ്പലപ്പുഴ: വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും ശക്തമായി തുടർന്നതോടെ അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ശനിയാഴ്ച ഉച്ചകഴിഞ്ഞതോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ചു.കടൽഭിത്തിക്ക് മുകളിലൂടെ കടൽവെള്ളം അടിച്ചു കയറുന്നുണ്ട്.പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരത്ത് കടൽക്ഷോഭം കൂടുതൽ ശക്തമായി അനുഭവപ്പെട്ടു.കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിൽ തിരമാലകൾ ശക്തമായി അടിച്ചു കയറുന്നുണ്ട്. വണ്ടാനം മുതൽ പറവൂർ വരെയുള്ള തീരത്ത് കടൽ ശക്തമാകുന്നത് മത്സ്യതൊഴിലാളികളെ ഭയാശങ്കയിലാഴ്ത്തുന്നുണ്ട്. ക