സ്കൂൾ വാഹനങ്ങളുടെ പരിശോധനയ്ക്ക് തുടക്കം

Sunday 25 May 2025 1:36 AM IST

ആലപ്പുഴ: ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തി ആലപ്പുഴ ആർ.ടി.ഒയുടെ നേതൃത്വത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി. സ്കൂൾ തുടങ്ങുന്നതിന് മുന്നോടിയായി അമ്പലപ്പുഴ താലൂക്കിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് നടന്നത്.

ആർ.ടി.ഒ. എ.കെ ദിലുവിന്റെ നിർദ്ദേശാനുസരണം എം.വി.ഐമാരായ കെ.ആർ.തമ്പി, എ.കെ അനിൽ കുമാർ, രാംജി കെ.കരൺ, രാജേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വാഹനത്തിൽ തീപിടുത്തമുണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഫയർ ടെക്ക് എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ നിന്നുള്ള ജയേഷ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസെടുത്തു. എ.എം.വി.ഐ.മാരായ എസ്.ബിജോയ്, വി.ബിജോയ്, ടി.ബി റാക്‌സൺ, ജോബിൻ.എം. ജേക്കബ്, സജിംഷാ തുടങ്ങിയവർ പങ്കെടുത്തു.

ടെസ്റ്റ് പാസായത് 90 വാഹനങ്ങൾ

 150 വാഹനങ്ങൾ പരിശോധനയ്ക്കായെത്തി

 90 വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റ്‌ പാസ്സായി

 ചെറിയ അപാകതകളുള്ള 60 വാഹനങ്ങൾ ടെസ്റ്റ്‌ പാസ്സായില്ല

 ഇവയുടെ അപാകത തീർത്ത് അടുത്ത ദിവസം ഹാജരാക്കണം

 പാസ്സായ വാഹനങ്ങളിൽ വകുപ്പിന്റെ സ്റ്റിക്കർ പതിച്ചു