ചെറുതനയിൽ ബി.ജെ.പി നിശാശില്പശാല
Sunday 25 May 2025 1:41 AM IST
ഹരിപ്പാട്: വികസിത കേരളം ലക്ഷ്യം വച്ച് ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലയിൽ നടത്തിവരുന്ന പഞ്ചായത്ത് തല നിശാ ശിൽപശാലയുടെ ഉദ്ഘാടനം ചെറുതന പഞ്ചായത്തിൽ ജില്ലാ സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം നിർവ്വഹിച്ചു. ശില്പശാലയുടെ ലക്ഷ്യങ്ങളെപ്പറ്റി ജില്ലാ സെക്രട്ടറി കെ.എസ്.വിനോദ് ക്ലാസ് നയിച്ചു. ചെറുതന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പ്രണവം ശ്രീകുമാർ, ജില്ലാ കമ്മിറ്റിയംഗം ടി. മുരളി, മണ്ഡലം പ്രസിഡന്റ് പി.സുമേഷ്, ജനറൽ സെക്രട്ടറിമാരായ മനു പള്ളിപ്പാട്,, ജി.എസ്. ബൈജു, മണ്ഡലം സെക്രട്ടറിമാരായ രാമപ്രസാദ്, കെ.സതീഷ് കുമാർ, പഞ്ചായത്ത് കമ്മിറ്റി ജനറൽസെക്രട്ടറി ശ്രീകാന്ത് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. .