സ്‌കോളർഷിപ്പ് വിതരണം 27ന്

Sunday 25 May 2025 1:41 AM IST

ആലപ്പുഴ: ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2024 വർഷത്തെ സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 27 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. എച്ച്. സലാം എം.എൽ .എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ കെ.കെ.ജയമ്മ, ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, ഏജന്റുമാർ. ക്ഷേമനിധി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ എല്ലാ ക്ഷേമനിധി അംഗങ്ങളും സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477-2252291.