സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
Sunday 25 May 2025 1:44 AM IST
മുഹമ്മ: ജൂൺ 2ന് കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്ക്കൂൾ പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പി.പി.ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
മുഖ്യ മന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി വി ശിവൻകുട്ടി നവാഗത വിദ്യാർത്ഥികളെ സ്വീകരിക്കും.
ഓഫീസ് ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി.ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. ആർ.റിയാസ്,ടി.വി.അജിത്കുമാർ,പി.എ . ജുമൈലത്ത്,കെ.പി.ഉല്ലാസ്,ഉദയമ്മ, തിലകമ്മ, വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.