ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ടൂർണമെന്റ്
Sunday 25 May 2025 1:44 AM IST
മുഹമ്മ: ജില്ലാ പോലീസിന്റെ ഇന്റർ ഡിസ് ട്രിക്ട് ഫുട്ബോൾ ടൂർണ്ണമെന്റ് മുഹമ്മ കെ.ഇ കാർമ്മൽ ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശവും അദ്ദേഹം നൽകി. വിദ്യാർത്ഥികൾ കായിക മേഖലയിൽ ആകൃഷ്ടരാകാൻ സാഹചര്യം വേണമെന്ന് മോഹനചന്ദ്രൻ പറഞ്ഞു. കായിക രംഗത്ത് ശ്രദ്ധ ചെലുത്തുന്ന വിദ്യാർഥികളെ ലഹരിയ്ക്ക് അടിമയാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാ.പോൾ തുണ്ടുപറമ്പിൽ, അഡീഷണൽ എസ് പി, അമ്മിണിക്കുട്ടൻ, ഡെപ്യുട്ടി കമാൻഡന്റ് സുരേഷ് ബാബു, മുഹമ്മ എസ് എച്ച് ഒ ലൈസാദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.