ജ്വല്ലറി വർക്സ് സ്ഥാപനത്തിൽ മോഷണം

Sunday 25 May 2025 1:48 AM IST

ചെങ്ങന്നൂർ : ചെങ്ങന്നൂർ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന കടയിൽ മോഷണം. കെ.എസ്. രാജഗോപാലന്റെ ഉടമസ്ഥതയിലുള്ള പാർത്ഥസാരഥി ജ്വല്ലറി വർക്സ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്. സ്വർണ്ണപ്പണിക്കായി ഉപയോഗിക്കുന്ന മേശ, ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ നേർച്ച രൂപങ്ങൾ, സ്വർണ്ണ നേർച്ച താലി, പൊട്ട്, സ്വർണ്ണത്തിൽ പണിത സർപ്പത്തിന്റെ രൂപങ്ങൾ, വെള്ളി ആഭരണങ്ങൾ, ആഭരണങ്ങൾ പണിയുന്നതിനായി ഉപയോഗിക്കുന്ന അച്ചുകൾ തുടങ്ങിയവയാണ് മോഷണം പോയത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.ചെങ്ങനൂർ സബ് ഇൻസ്പെക്ടർ പ്രദീപ്.എ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.