ജില്ലാ യൂണിയൻ കൺവെൻഷൻ
Sunday 25 May 2025 12:31 AM IST
തൃശൂർ: കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേതന ഉപദേശക സമിതി പുന സംഘടിപ്പിച്ച് ഉത്തരവ് ഇറക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ആവശ്യപ്പെട്ടു. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തൊഴിലാളികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനുവേണ്ടി ചേർന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.യു.ശാന്ത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൈനി ബാബു, ഇന്ദിര ,കെഎസ് ഉണ്ണികൃഷ്ണൻ, കെ.വി ശങ്കരനാരായണൻ, ബാബു ചിങ്ങാരത്ത് , പ്രീതി രാജൻ സംസാരിച്ചു.