ഭാഷാപഠനം ജീവിതപഠനം: സാറ ജോസഫ്
Sunday 25 May 2025 12:32 AM IST
തൃശൂർ: ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നത് ജ്ഞാനസമ്പാദനത്തിനാണെങ്കിൽ ഭാഷാപഠനത്തിലൂടെ നടക്കുന്നത് ആഴമേറിയ ജീവിതപഠനം തന്നെയാണെന്ന് സാറ ജോസഫ്. പത്താം ക്ലാസിലെ പുതിയ മലയാളം പാഠപുസ്തകം ആധാരമാക്കി വൈലോപ്പിളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ മലയാളം അദ്ധ്യാപകർക്കായി വിവേകോദയം ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന ത്രിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ഡോ. എസ്.കെ. വസന്തൻ, പ്രൊഫ. എം. ഹരിദാസ്, ഡോ. എ.എൻ. കൃഷ്ണൻ, ഡോ. സാബു കോട്ടൂക്കൽ, ഇ.ഡി. ഡേവീസ്, ഡോ. മുരളി പുറനാട്ടുകര തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്നായി 40 അദ്ധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.