ലഹരിക്കെതിരെ ഫുട്ബാൾ ടൂർണമെന്റ്

Sunday 25 May 2025 12:34 AM IST

തൃശൂർ: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഫുട്ബാൾ ക്ലബ് കേരള അക്കാഡമി തല ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. പൊലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ്, തൃശൂർ പ്രസ് ക്ലബ്, തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് ടീമുകൾ അണിനിരക്കുന്ന മത്സരങ്ങളും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 12, അണ്ടർ 13, അണ്ടർ 14, 17- 21 എന്നീ പ്രായത്തിലുള്ള കുട്ടികളുടെ മത്സരങ്ങളാണ് അക്കാഡമിക് തലങ്ങളിൽ. ഓരോ വിഭാഗത്തിലും എട്ട് ടീമുകൾ വീതം മാറ്റുരയ്ക്കും. ഓരോ വിഭാഗത്തിലും 13 ഓളം മത്സരങ്ങളും ആകെ 60 ലേറെ മത്സരങ്ങളുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ എൽദോ, സോളി സേവ്യർ, കെ.എ. നവാസ്, ടി.എ. മണി, പി.കെ. അസീസ് എന്നിവർ പങ്കെടുത്തു.