മാരത്തൺ കീഴടക്കി ജോബി
Sunday 25 May 2025 12:35 AM IST
തൃശൂർ: താടിയും മുടിയും മാത്രമല്ല, ലൈഫിലും വ്യത്യസ്തനാണ് ജോബി മൈക്കൽ. സംസ്ഥാന കായികവകുപ്പ് സംഘടിപ്പിച്ച കിക് ഡ്രഗ്‌സ് സേ യെസ് ടു സ്‌പോർട്‌സ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പത്തുകിലോമീറ്റർ മാരത്തോൺ നിഷ്പ്രയാസം ഈ 55കാരൻ കീഴടക്കി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ട്രിപ്പിൾ ജംപ് നാഷണൽ ചാമ്പ്യനായ ജോബി, കഴിഞ്ഞ 20 വർഷമായി മാരത്തണുകളിൽ സജീവമാണ്.
'കലിസ്തനിക്‌സ് ' ട്രെയ്‌നറായ ജോബി, കേരളത്തിൽ ആദ്യമായി ഹ്യൂമൺ ഫ്‌ളാഗ് ഡെമോൺസ്‌ട്രേഷൻ നടത്തിയയാളുമാണ്. ഭാര്യ ഡോ. ടിഗി ബാസ്റ്റിയൻ അഗ്രികൾച്ചർ സർവകലാശാലയിലെ കംപ്‌ട്രോളറാണ്. മകൾ ഫിസിയോതെറാപ്പിസ്റ്റും, മകൻ 12ാം ക്ലാസ്സിലും പഠിക്കുന്നു. തൃശൂർ ത്യാഗരാജ കോളേജിലെ ശാരീരിക വിദ്യാഭ്യാസ ഡയറക്ടറാണ് ജോമി മൈക്കൽ.