46ലും ജെസീന മിന്നും താരം
Sunday 25 May 2025 12:35 AM IST
തൃശൂർ: സംസ്ഥാന കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തണിൽ താരമായി 46കാരി ജെസീന ഗനി. കൊടുങ്ങല്ലൂർ പള്ളിനട സ്വദേശിനിയും ഫിറ്റ്നസ് പരിശീലകയുമായ ജെസീന, കഴിഞ്ഞ രണ്ടു വർഷമായി മാരത്തണിൽ സജീവമാണ്. പ്രായത്തെ വെല്ലുന്ന കരുത്തുമായി സ്പൈസ് കോസ്റ്റ് മാരത്തണിൽ ഓപ്പൺ കാറ്റഗറിയിലും പാലക്കാട് മാരത്തണിലും ഒന്നാം സ്ഥാനം നേടിയ താരം, കൊല്ലം ഡി.ബി.എം, കോഴിക്കോട് ഐ.എം.എ മാരത്തൺ തുടങ്ങിയവയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രധാനമായും 21 കിലോമീറ്റർ വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പൂർണ മാരത്തണിൽ പങ്കാളിയാവുകയെന്ന ലക്ഷ്യത്തോടെ കഠിന പരിശീലനത്തിലാണ്.