സ്‌കോളർഷിപ്പ് വിതരണം
Sunday 25 May 2025 12:37 AM IST
തൃശൂർ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. പ്രൊഫണൽ കോഴ്‌സ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, മെമെന്റോ എന്നിവയും വിതരണം ചെയ്തു. അയ്യന്തോൾ ക്ഷേമനിധി ഓഫീസിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് മെമ്പർ വി.എം. വിനു, സി.ആർ. പുരുഷോത്തമൻ (സി.ഐ.ടി.യു ) കെ.കെ.പ്രകാശൻ (ഐ.എൻ.ടി. യു.സി), ടി.കെ. മാധവൻ (എ.ഐ.ടി.യു.സി), എ.സി. കൃഷ്ണൻ (ബി.എം.എസ് ), ലൈസൻസി പ്രതിനിധി പി.പി. പൗലോസ്, ഒ.എസ്. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
പടം
സ്‌കോളർഷിപ്പ് വിതരണ പരിപാടി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു