ആഷാമേനോന് പുരസ്‌കാരം

Sunday 25 May 2025 12:39 AM IST

തൃശൂർ: തപസ്യ കലാ സാഹിത്യ വേദിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌കാരത്തിന് സാഹിത്യ നിരൂപകൻ ആഷാമേനോൻ അർഹനായി. മലയാള ഭാഷാ സാഹിത്യ പഠനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂൺ ആറിന് മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എസ്.കെ. വസന്തൻ പുരസ്‌കാരം നൽകും. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജോയിന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.