എക്‌സ് സേവനം തട​സ്സ​പ്പെ​ട്ടു

Sunday 25 May 2025 7:02 AM IST

ന്യൂയോർക്ക്: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്ഫോം ഇന്നലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വ്യാപകമായി തടസപ്പെട്ടു. ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ തട​സ്സ​പ്പെ​ട്ട സേവനം രാത്രിയോടെ പുനഃസ്ഥാപിക്കപ്പെട്ടു തുടങ്ങി. ഡേ​റ്റാ സെന്ററിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് എക്‌സ് വ്യക്തമാക്കി. ഡെസ്‌ക്ടോപ്പ്,​ മൊബൈൽ വേർഷനുകളിൽ ഒരുപോലെ പ്രശ്നം നേരിട്ടെന്നും ലോഗിൻ ചെയ്യാനും സന്ദേശങ്ങൾ കൈമാറാനും തടസം നേരിട്ടെന്നും ഉപഭോക്താക്കൾ പറഞ്ഞു.