മൂലേൽപ്പടി പാലം തുറന്നു

Monday 26 May 2025 1:00 AM IST

ചിറക്കടവ് : പനിയാനത്ത്പടിചവനാൽപടി റോഡിലെ മൂലേൽപ്പടി പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഏഴുലക്ഷം രൂപയും ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ നിന്ന് അഞ്ചുലക്ഷം രൂപയും വിനിയോഗിച്ചായിരുന്നു നിർമ്മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻനായർ, ഷാജി പാമ്പൂരി, മിനി സേതുനാഥ് എന്നിവരും അഡ്വ.സുമേഷ് ആൻഡ്രൂസ്, ഉഷ ശ്രീകുമാർ, എൻ.ഗോപിനാഥൻനായർ എന്നിവർ പങ്കെടുത്തു.