സമ്മർ ഇൻ സർഗക്ഷേത്ര
Monday 26 May 2025 12:02 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സർഗക്ഷേത്ര ചാരിറ്റബിൾ കൾച്ചറൽ അക്കാഡമിക് മീഡിയ സെന്ററിൽ കുട്ടികൾക്കായി നടന്ന സമ്മർ ഇൻ സർഗക്ഷേത്ര അവധിക്കാല പരിശീലനകളരി സമാപിച്ചു. മാടപ്പള്ളി ബ്ലോക്ക് മെമ്പർ വർഗീസ് ആന്റണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം അദ്ധ്യക്ഷത വഹിച്ചു. ജിജി ജോർജ്ജ് കോട്ടപ്പുറം, ആശാ ആനി തോമസ് തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം നേടിയ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. ഇരുന്നൂറോളം കുട്ടികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നത്.