എ.ഐ പരിശീലന പരിപാടി നടത്തി

Monday 26 May 2025 12:38 AM IST

കോട്ടയം : ജില്ലാ ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ജോലിയിൽ നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ജോലി എളുപ്പമാക്കുന്നതിനുള്ള സാങ്കേതികവശങ്ങൾ, വിവിധ എ.ഐ ടൂളുകൾ തുടങ്ങിയവ പരിചയപ്പെടുത്തി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് ഐ.ടി വിഭാഗം മേധാവി ഡോ. മനോജ് ടി. ജോയി ക്ലാസ് നയിച്ചു.