ലഹരിവിരുദ്ധ ബോധവത്കരണം

Monday 26 May 2025 12:43 AM IST

വൈക്കം: ചെമ്മനത്തുകര ചേരിക്കൽ നാട്ടുകൂട്ടം സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദീപ ബിജു പഠനോപകരണ വിതരണം നടത്തി. ഇടയാഴം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പ്രശാന്ത്. വി. സോമൻ ബോധവത്കരണ ക്ലാസെടുത്തു. സെക്രട്ടറി രതീഷ് മാളേക്കൽ, അനിൽകുമാർ മാളേക്കൽ, കരുണൻ തുരുത്തേൽ, എം.പി. ഓമനക്കുട്ടൻ, ഉദയകുമാർ അമ്പാടി, അനുരാജ് എന്നിവർ പ്രസംഗിച്ചു.