റഹ്മമാൻ മാന്ത്രികതയിൽ തഗ് ലൈഫിൽ 9 പാട്ടുകൾ

Monday 26 May 2025 6:00 AM IST

ശ്രുതിഹാസന്റെ ആലാപനത്തിൽ വിൻവിളി നായകാ കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ് ലൈഫ് എന്ന ചിത്രത്തിൽ എ .ആർ റഹ്മാൻ സം​ഗീതം നൽകിയ ഒൻപത് ​ഗാനങ്ങൾ . ചെന്നൈ സായ് റാം കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ചിൽ ഗാനങ്ങൾ റിലീസ് ചെയ്തു. മിക്ക ഗാനങ്ങളും ട്രെൻഡ് ലിസ്റ്റിൽ ഇടം നേടി . ശ്രുതി ഹസൻ ആലപിച്ച വിൻവിളി നായകാ.. എന്ന ​ഗാനം ഇപ്പോൾ തരംഗമാണ്.താരനിബിഢമായ ചടങ്ങിൽ ആണ് ഒാഡിയോ ലോഞ്ച്.തഗ് ലൈഫ് ജൂൺ 5ന് ലോകവ്യാപകമായി തിയേറ്രറിൽ എത്തും.37 വർഷത്തിനു ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിൽ സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം . ഡിസ്റ്റിബ്യുഷൻ പാർട് നർ ഡ്രീം ബിഗ് ഫിലിംസ്.പി .ആർ .ഒ : പ്രതീഷ് ശേഖർ. .