ആലിയ വീണ്ടും ഗർഭിണിയോ ?
Monday 26 May 2025 6:00 AM IST
ബോളിവുഡ് താരം ആലിയ ഭട്ട് വീണ്ടും ഗർഭിയായോ എന്ന ചോദ്യത്തിലാണ് സോഷ്യൽ മീഡിയ. കാൻ ചലച്ചിത്ര മേളയിൽ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം നടത്തിയതിന്റെ ലുക്ക് വൈറലായതോടെയാണ് ആലിയ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.
ചില ആംഗിളുകളിൽ നിന്ന് നോക്കുമ്പോൾ അവർ ഗർഭിണിയാണെന്ന് തോന്നുന്നു. ആലിയ തിളങ്ങുകയാണ്? അവൾ ഗർഭിണിയാണ് എന്നിങ്ങനെയാണ് റെഡ്‌ഡിറ്റിൽ വരുന്ന കമന്റുകൾ.
ഷിയാ പരെല്ലി ഗൗൺ ആണ് ആലിയ ധരിച്ചത്. ബോളിവുഡിലെ ക്യൂട്ട് കപ്പിൾസ് ആയ ആലിയയും രൺബീർ കപൂറും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്.
2022 നവംബർ ആറിനാണ് മകൾ രാഹ ജനിച്ചത്. രാഹു, രാര, ലോലിപോപ്പ് എന്നിങ്ങനെയാണ് രാഹയുടെ വിളിപ്പേര്.