അദ്ധ്യാപകരുടെ സംസ്ഥാന സമ്മേളനം
Monday 26 May 2025 12:00 AM IST
തൃശൂർ: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജേണലിസം പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഒഫ് മീഡിയ എഡ്യൂക്കേറ്റേഴ്‌സ് ഇൻ ഹയർ സെക്കൻഡറി ഫ്രെയിംസ് എന്ന സംഘടനയുടെ മൂന്നാം സംസ്ഥാന സമ്മേളനം തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ഇന്നും നാളെയും നടക്കും. രാവിലെ പ്രതിനിധി സമ്മേളനം,ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പി.എസ്. റഫീഖ്, എം. തങ്കമണി എന്നിവർ പങ്കെടുക്കും. പ്ലസ് ടു ജേണലിസത്തിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. അദ്ധ്യാപകരെ ആദരിക്കൽ, യാത്രഅയപ്പ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം, സുവനീർ പ്രകാശനം, ഹയർസെക്കൻഡറി ജേണലിസം അദ്ധ്യാപകൻ എം. പ്രദീപിന്റെ പത്രപ്രദർശനം എന്നിവ നടക്കും.