അപമാനിച്ചതിനെതിരെ നടപടിയെടുക്കണം

Monday 26 May 2025 12:00 AM IST

തൃശൂർ: ഗായകനും കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ഇ.ബി അംഗവുമായ എ.വി. സതീഷിനെതിരെ ജാത്യധിക്ഷേപം നടത്തുകയും കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത് തടസപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി. പഞ്ചായത്ത് പ്രസിഡന്റായും മറ്റു ചുമതലകളിലും നാടിന് മികച്ച സേവനം നൽകിയ ജനനേതാവുകൂടിയാണ് സതീഷ്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമായ എ.വി. സതീഷിനെ അധിക്ഷേപിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പുരോഗമന കലാസാഹിത്യസംഘം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേം പ്രസാദും സെക്രട്ടറി ഡോ. എം.എൻ. വിനയകുമാറും അറിയിച്ചു.